പ്രകൃതി വരയ്ക്കുന്ന ദളിത് ജീവിതം; ‘വെയിൽമരങ്ങളെ’ പുകഴ്ത്തി ഹോളിവുഡ് റിപ്പോർട്ടർ

ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി ഡോക്ടർ ബിജു സംവിധാനം ചെയ്ത ‘വെയിൽമരങ്ങളെ’ പുകഴ്ത്തി ബോളിവുഡ് റിപ്പോർട്ടർ. പ്രകൃതി ഇടപെടലുകൾ നടത്തുന്ന ദളിത് ജീവിതത്തിൻ്റെ മനോഹരമായ ദൃശ്യാവിഷ്കാരമാണെന്നാണ് നിരൂപണത്തിലൂടെ പറയുന്നത്. ഷാങ്‌ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നടത്തിയ പ്രദർശനത്തിനു ശേഷമാണ് നിരൂപണം പുറത്തു വന്നിരിക്കുന്നത്.

പ്രശസ്ത സിനിമാ നിരൂപക ഡെബോറ യങ് ആണ് സിനിമയെ പുകഴ്ത്തി നിരൂപണം തയ്യാറാക്കിയിരിക്കുന്നത്. ബിജുവിൻ്റെ സംവിധാനത്തെ പ്രശംസിക്കുന്ന ഡെബോറ സിനിമയിലെ വിഷ്വലുകളെയും എടുത്തു പറയുന്നുണ്ട്. പ്രകൃതിയെ കൃത്യമായി ഉപയോഗിക്കുന്ന സിനിമയാണെന്നാണ് അവർ എഴുതിയിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെല്ലാം നല്ല പ്രകടനം കാഴ്ച വെച്ചുവെന്ന് ഡെബോറ നിരൂപണത്തിലൂടെ പറയുന്നു.

എം ജെ രാധാകൃഷ്ണൻ്റെ ഛായാഗ്രഹണവും ബിജിപാലിൻ്റെ പശ്ചാത്തല സംഗീതവും ഡെബോറ എടുത്തു പറയുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top