Advertisement

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

June 19, 2019
Google News 1 minute Read

പുതിയതായി പണികഴിപ്പിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാതിരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Read Also; ആന്തൂരിലെ ആത്മഹത്യക്ക് ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമായിട്ടുണ്ടെങ്കിൽ നടപടിയെന്ന് മുഖ്യമന്ത്രി സഭയിൽ; പ്രതിപക്ഷം ഇറങ്ങിപ്പോയി

കണ്ണൂർ ജില്ലാ പോലീസ് മേധാവി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം   റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ  ആവശ്യപ്പെട്ടിട്ടുണ്ട്. ഉടമസ്ഥാവകാശ രേഖ നൽകുന്നതിൽ കാലതാമസമുണ്ടായതിനെ കുറിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറി അന്വേഷിക്കണമെന്നും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here