നവോത്ഥാനത്തെപ്പറ്റി പറയുന്നവർക്ക് ബിനോയ് കോടിയേരിക്കെതിരായ ആരോപണം അന്വേഷിക്കാനും ധാർമ്മിക ഉത്തരവാദിത്വമുണ്ടെന്ന് മുല്ലപ്പള്ളി

നവോത്ഥാനത്തെപ്പറ്റി പറയുന്നവർക്ക് ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെപ്പറ്റി അന്വേഷിക്കാനും ധാർമ്മിക ഉത്തരവാദിത്വമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.സ്ത്രീ സുരക്ഷയെപ്പറ്റി പറയുന്ന ആളുകൾ വിഷയത്തിൽ പ്രതികരിക്കണം. മുഖ്യമന്ത്രിയും കോടിയേരിയുമാണ് ഇക്കാര്യത്തിൽ ആദ്യം പ്രതികരിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
നേരത്തെ കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരിക്കുമ്പോഴും മക്കൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ അന്ന് അതെല്ലാം പരവതാനിക്കുള്ളിൽ മറയ്ക്കപ്പെട്ടു. ബിനോയ് കോടിയേരിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തെപ്പറ്റി സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ഭിന്നിച്ചു പോകാൻ പാടില്ല. കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉമ്മൻ ചാണ്ടിയും മുനീറും നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമല ബില്ലിന്റെ ഭാവി ബിജെപിയുടെ കയ്യിലാണെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here