ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം

ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം. ശാന്തിവനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പിന്മാറി. വൈദ്യുതി ലൈനിനോട് ചേർന്നുള്ള മരങ്ങളുടെ മുകൾ ഭാഗം മുറിച്ചുമാറ്റാനാണ് കെഎസ്ഇബി തീരുമാനം.

പറവൂർ ശാന്തി വനത്തിലെ വൈദ്യുതി ടവർ നിർമ്മാണം പൂർത്തിയായിരുന്നു. വൈദ്യുതി ലൈൻ വലിക്കുന്ന ജോലികളും പൂർത്തിയായി. സുരക്ഷാ കാരണണങ്ങൾ മുൻനിർത്തി ലൈനിന് കീഴിൽ 13.5 മീറ്ററിൽ കൂടുതൽ ഉയരത്തിൽ മരങ്ങൾ പാടില്ലെന്നാണ് കെഎസ്ഇബി വാദം. അതിനാൽ 8 മരങ്ങളുടെ ശിഖിരങ്ങൾ മുറിക്കാണാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥലമുടമ മീന മേനോന് കെഎസ്ഇബി നോട്ടീസും നൽകിയിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥർ പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയുടെയും അകമ്പടിയോടെ മരം മുറിക്കാനെത്തി. ഇതോടെ ശാന്തി വനം സംരക്ഷണ സമിതി പ്രതിഷേധമുയർത്തി.

ശിഖരം മുറിക്കാനെന്ന പേരിൽ മരങ്ങൾ മുറിക്കാൻ തന്നെയാണ് കെ എസ് ഇ ബിയുടെ നീക്കമെന്ന് സ്ഥലമുടമ മീന മേനോൻ ആരോപിച്ചു. പ്രതിഷേധിച്ചാൽ അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമം

പ്രതിഷേധത്തെ തുടർന്ന് മരം മുറിക്കാൻ തൊഴിലാളികളുമായി എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ താൽകാലികമായി പിന്മാറി. എന്നാൽ പൊലീസ് സുരക്ഷയിൽ ഇന്ന് തന്നെ ശിഖരങ്ങൾ മുറിച്ച് നീക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top