Advertisement

ഇന്ന് ചന്ദ്രൻ സ്‌ട്രോബറി നിറത്തിൽ !

June 19, 2019
Google News 0 minutes Read

ഇന്ന് ചന്ദ്രനെ സ്‌ട്രോബറി നിറത്തിൽ കാണാം. ഈ വർഷത്തെ ആറാമത്തെ പൂർണ്ണ ചന്ദ്രനാണ് ഇന്ന് ആകാശത്ത് തെളിയാൻ പോകുന്നത്. ജൂൺ 17 മുതൽ മൂന്ന് ദിവസത്തേക്കാണ് ഈ പ്രതിഭാസം ആകാശത്ത് കാണാൻ സാധിക്കുകയെന്ന് നാസയിലെ ഗോർഡൻ ജോൺസൺ പറഞ്ഞു.

സമ്മർ സോളിസ്റ്റിസ് എന്ന പ്രതിഭാസത്തിലൂടെ ഭൂമി കടന്നുപോകുന്നതുകൊണ്ടാണ് ചന്ദ്രന് ഈ നിറം. സമ്മർ സോളിസ്റ്റിസിന്റെ സമയത്ത് സൂര്യൻ ആകാശത്തെ ഏറ്റവും ഉയർന്ന ഭാഗത്താണ് എത്തുക. ചന്ദ്രൻ ഏറ്റവും താഴ്ന്നും. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ ഒരേ ഓർബിറ്റിൽ വരും. വെറും അഞ്ച് ഡിഗ്രി വ്യത്യാസത്തിൽ. അതുകൊണ്ട് തന്നെ ഈ സമയത്ത് ചന്ദ്രൻ പതിവിലും നന്നായി തിളങ്ങും.

ചന്ദ്രന് ചുവപ്പ് കലർന്ന റോസ് നിറമായിരിക്കും ഈ സമയങ്ങളിൽ. യൂറോപ്പിൽ നിന്നും ഈ പ്രതിഭാസം വളരം വ്യക്തമായി കാണാൻ സാധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here