സര്‍വകലാശാലകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

സര്‍വകലാശാലകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായി എല്ലാം സ്വകാര്യ സര്‍വകലാശാലകളേയും ഒരു നിയമത്തിനു കീഴിലാക്കി സര്‍ക്കാര്‍ ഒര്‍ഡിനന്‍സ് പുറത്തിറക്കി. സര്‍ക്കാര്‍ നീക്കം വിദ്യഭ്യാസ മേഘലയെ കാവി വത്കരിക്കുന്നതിന്റെ ഭാഗമായാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സര്‍വകലാശാലകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചത്. വിദ്യാര്‍ത്ഥികളില്‍ ദേശഭക്തി വര്‍ദ്ധിപ്പിക്കലാണ് ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ സ്വകാര്യ സര്‍വകലാശാലകളേയും ഒരു നിയമത്തിനു കീഴില്‍ കൊണ്ടു വരുന്നതാണ് പുതിയ ഒര്‍ഡിനന്‍സ്.
ഓര്‍ഡിനന്‍സ് ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പില്‍ വരുത്തണമെന്നാണ് സര്‍വകലാശാലകള്‍ക്ക് നല്‍കിയ നിര്‍ദേശം. പുതുതായി തുടങ്ങുന്ന സര്‍വകലാശാലകള്‍ ദേശവിരുത പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലയില്‍ ഉണ്ടാകില്ലെന്ന് എഴുതി നല്‍കണം. സംസ്ഥാന സര്‍ക്കാര്‍ നീക്കം വിദ്യാഭ്യാസ മേഘലയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്സ് വക്താവ് ദ്വിജേന്ദ്ര ത്രിപാഠി കുറ്റപെടുത്തി. ഓര്‍ഡിനന്‍സ് സ്വീകരിക്കുന്നുവെന്നും, പക്ഷെ ഓര്‍ഡിനന്‍സില്‍ പുതിയതായി ഒന്നും ഇല്ലെന്നും സ്വകാര്യ സര്‍വകലാശാലകളുടെ സംഘടന നേതാക്കള്‍ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here