Advertisement

ബിനോയ്‌ക്കെതിരായ പീഡന ആരോപണം; യുവതി സിപിഐഎം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നതായി സൂചന

June 19, 2019
Google News 0 minutes Read

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്‌ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി പരാതിയുമായി സിപിഐഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നതായി സൂചന. രണ്ട് മാസം മുൻപ് പരാതി നൽകിയതായാണ് വിവരം. വിഷയം പാർട്ടി അനൗപചാരികമായി ചർച്ച ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി.

സിപിഐഎം കേന്ദ്രനേതാക്കൾ സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും, വിശദാംശങ്ങൾ തേടുകയും ചെയ്തു. എന്നാൽ യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വം അറിയിച്ചത്. തുടർന്ന് വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചു. വ്യക്തിപരമായ വിഷയമാണെന്നും, സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും നേതൃത്വം വിലയിരുത്തിയതായാണ് വിവരം.

ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനിയായ യുവതി പീഡന പരാതി നൽകിയ വിവരം ഇന്നലെയാണ് പുറത്തുവന്നത്. ബാർ ഡാൻസറായിരുന്ന യുവതിയാണ് ബിനോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ദുബായിയിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ ബിനോയ് സ്ഥിരം സന്ദർശകനായിരുന്നുവെന്നും അവിടെവെച്ചാണ് ബിനോയിയെ പരിചയപ്പെടുന്നതെന്നും ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയിരിക്കുന്നു. ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 376, 376(2) ( ബലാൽസംഗം), 420 (വഞ്ചന), 504( മനപ്പൂർവം അപമാനിക്കൽ), 506 (ഭീഷണി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here