ബിഹാറിൽ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 121 ആയി

ബിഹാറിൽ മസ്തിഷ്‌കജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം 121 ആയി. മുസഫർപൂറിന് പുറമെ സമസ്തിപൂർ, ബാങ്ക, വൈശാലി ജില്ലകളിലും മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നുള്ള വിദഗ്ധ സംഘങ്ങളെ ആശുപത്രികളിൽ നിയോഗിച്ചിട്ടുണ്ട്. 300 ലധികം കുട്ടികളാണ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്. രോഗം പടരുന്നതിന്റെ കാരണം സ്ഥിരീകരിക്കാൻ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

വൈശാലി ജില്ലയിലെ ഹിജാപൂരിൽ പതിനഞ്ചും സമസ്തിപൂർ, ബാങ്ക ജില്ലകളിൽ യഥാക്രമം മൂന്നും ഒന്നും വീതം കുട്ടികളെയാണ് മസ്തിഷ്‌കജ്വരത്തിന്റെ സമാന ലക്ഷങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലരുടെ നില ഗുരുതരമായതിനെ തുടർന്ന് മുസഫർപൂരിലെ ശ്രീകൃഷണ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുസഫർപൂർ ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരോട് അവധി റദ്ധാക്കി ജോലിയിൽ പ്രവേശിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലും കെജരിവാൾ ആശുപത്രിയിലുമായി ആകെ 535 കുട്ടികളാണ് മസ്തിഷ്‌കജ്വരം കാരണം ചികിത്സയിൽ കഴിയുന്നത്. ഈ ആശുപത്രികളിൽ കൂടുതൽ തീവ്രപരിചരണ യൂണിറ്റുകൾ ആരംഭിച്ചു. കൂടുതൽ കുട്ടികൾ ചികിത്സയിൽ തേടിയാൽ നേരിടുന്നതിനു വേണ്ടിയാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ 15 ലധികം ഡോക്ടർമാരെ ആശുപത്രികളിൽ നിയോഗിച്ചു. മുതിർന്ന ഡോക്ടർമാരുടെ ലഭ്യത കുറവ് ആശുപത്രികളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top