യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന കേസ്; നടൻ വിനായകന് ജാമ്യം

യുവതിയോട്  ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന പരാതിയിൽ നടൻ വിനായകന് ജാമ്യം. രാവിലെ അഭിഭാഷകർക്കൊപ്പം കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ഹാജരായ വിനായകനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

Read Also; പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി വേണമെന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനമില്ല’ : മൃദുലദേവി ശശിധരൻ

കഴിഞ്ഞ മാസം വിനായകനെ ഫോണിൽ വിളിച്ചപ്പോൾ നടൻ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്‌തെന്ന കോട്ടയം പാമ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. യുവതിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. റെക്കോർഡ് ചെയ്ത വിനായകന്റെ ഫോൺ സംഭാഷണവും പൊലീസിന് യുവതി നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top