വ്യോമ സേന വിമാനാപകടം; മലയാളികളടക്കം പതിമൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ലിപോ മേഘലയില്‍ നിന്ന് വീണ്ടെടുത്തു

വ്യോമ സേനയുടെ എഎന്‍ 32 വിമാനം തര്‍ന്ന് മരിച്ച മുന്ന് മലയാളികളടക്കം പതിമൂന്ന് പേരുടെ ഭൗതിക ശരീരങ്ങള്‍ അരുണാചല്‍പ്രദേശിലെ ലിപോ മേഘലയില്‍ നിന്ന് വീണ്ടെടുത്തതായി വ്യോമസേന. മൃതദേഹങ്ങള്‍ അസാമിലെ ജോര്‍ഹട്ട് വ്യോമസേനാ താവളത്തില്‍ എത്തിക്കുന്നത് പുരോഗമിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മ്യതദേഹക്കള്‍ ഉടന്‍ ജന്മനാട്ടിലെത്തിയ്ക്കും. ബ്‌ളാക്ക് ബോക്‌സിന് കേട്പാട് സംഭവിച്ചതിനാല്‍ വിമാനം തകരാനുള്ള കാരണം കണ്ടെത്താനുള്ള പരിശോധന നീളുകളാണ്. ജൂണ്‍ മുന്നിന് അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലെ മെചുക്കയിലേക്കുള്ള യാത്രമധ്യേയാണ് എ.എന്‍ 32 വിമാനം കാണാതായത്.
വ്യോമസേന ഉദ്യോഗസ്ഥരെയും യാത്രക്കാരെയും വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നുമാണ് വിമാനം യാത്രതിരിച്ചത്. അന്ന് 12.25ന് ടേക്ക് ഓഫ് ചെയ്ത വിമാനവുമായുള്ള ആശയവിനിമയം ഉച്ചയ്ക്ക് ഒരു മണിയോടെ നഷ്ടമാകുകയായിരുന്നു. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍ കെ ഷരിനും കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ് എന്നിവര്‍ വിമാനത്തിലുണ്ടായിരുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here