‘സഹപ്രവർത്തകയുടെ കത്തിക്കരിഞ്ഞ മൃതദേഹം പരിശോധിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവുമോ’; കണ്ണുകളിൽ നനവു പടർത്തി പൊലീസുകാരന്റെ കുറിപ്പ്

വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം പ​രി​ശോ​ധി​ക്കേ​ണ്ടി​ വ​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​നും വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യു​മാ​യ ഷൈ​ജു ഇ​ബ്രാ​ഹിമിൻ്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുന്നു. ത​നി​ക്കു​നേ​രെ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് സൗ​മ്യ ഒ​രി​ക്ക​ലെ​ങ്കി​ലും പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ ഇ​ങ്ങ​നൊ​ന്നും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നുവെന്നാണ് കുറിപ്പിലൂടെ അദ്ദേഹം പറയുന്നത്. ഈ ​ചി​ന്ത ത​ന്നെ വ​ല്ലാ​തെ വേ​ട്ട​യാ​ടു​ന്നുവെന്ന് കുറിക്കുന്ന അദ്ദേഹത്തിൻ്റെ ഓ​രോ​വ​രി​ക​ളും നോ​വി​ന്‍റെ ന​ന​വ് പ​ട​ർ​ന്നി​രി​ക്കു​ന്നു.

ഷൈ​ജു​വി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം

പ്രീ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ക്ക് ആ​ദ​രാ​ഞ്ജ​ലി…

ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന ഒ​രാ​ളു​ടെ വി​യോ​ഗം അ​ത്ര​മേ​ൽ വി​ഷ​മ​ത്തി​ലാ​ഴ്ത്തു​ന്നു.. എ​ന്നും പു​ഞ്ചി​രി​യോ​ടെ, ഊ​ർ​ജ്ജ​സ്വ​ല​യാ​യി മാ​ത്രം ക​ണ്ടി​രു​ന്ന ആ ​സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ അ​ഗ്നി​ക്കി​ര​യാ​യ ശ​രീ​രം പ​രി​ശോ​ധി​ക്കേ​ണ്ട ചു​മ​ത​ല​കൂ​ടി വ​ഹി​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യെ കു​റി​ച്ച് ചി​ന്തി​ക്കാ​നാ​വു​മോ… ഒ​രു പ​ക്ഷേ പോ​ലീ​സ് എ​ന്ന വി​ഭാ​ഗ​ത്തി​ന് മാ​ത്രം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന ഗ​തി​കേ​ട്…” അ​തെ ഞാ​ൻ പോ​ലീ​സാ​ണ്.. ഹൃ​ദ​യം ക​ല്ലാ​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ൻ’. ഇ​ൻ​ക്വ​സ്റ്റ് തു​ട​ങ്ങി തീ​രും വ​രെ​യും പോ​സ്റ്റ്മോ​ർ​ട്ടം സ​മ​യ​ത്തും മ​ര​വി​ച്ച മ​ന​സ്സി​ൽ ആ​വ​ർ​ത്തി​ച്ച് മ​ന്ത്രി​ച്ച​തും അ​ത് ത​ന്നെ​യാ​യി​രു​ന്നു…”​അ​തെ ഞാ​ൻ പോ​ലീ​സാ​ണ്’.

ശ​രി​ക്കും എ​ന്നെ യൂ​ണി​ഫോം താ​ങ്ങി നി​ർ​ത്തു​ക​യാ​യി​രു​ന്നു… വ​ല്ലാ​ത്ത ക​രു​ത്താ​ണ് അ​ത് ന​മു​ക്ക് ത​രു​ന്ന​ത്. ക​ണ്ണു​ക​ൾ ന​ന​യാ​തെ, കൈ ​വി​റ​ക്കാ​തെ, ശ​ബ്ദം ഇ​ട​റാ​തെ ക​രു​ത്ത് പ​ക​രു​ന്ന ശ​ക്ത​മാ​യ സം​വി​ധാ​നം… അ​തേ പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​യ ഒ​രു​വ​ൻ ത​ന്നെ ഹേ​തു​വാ​യി എ​ന്ന​ത് എ​ന്‍റെ വേ​ദ​ന​യു​ടെ ആ​ഴം കൂ​ട്ടു​ന്നു…

വാ​ർ​ത്താ ചാ​ന​ലു​ക​ളി​ൽ സൗ​മ്യ എ​ന്നോ​ട് ഇ​തി​നെ കു​റി​ച്ച് പ​റ​ഞ്ഞി​രു​ന്നു എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്ന​പ്പൊ​ൾ പ്ര​ത്യേ​കി​ച്ച് ഒ​ന്നും തോ​ന്നി​യി​ല്ല.. കൂ​ടെ ജോ​ലി ചെ​യ്യു​ന്ന ഒ​രാ​ളു​ടെ വി​ഷ​മം കേ​ൾ​ക്കു​ക എ​ന്ന​ത് എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലേ.. ഒ​രു ത​വ​ണ എ​ങ്കി​ലും എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ, തീ​ർ​ച്ച ഇ​ങ്ങ​നൊ​ന്നും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു… ഈ ​ചി​ന്ത എ​ന്നെ വ​ല്ലാ​തെ വേ​ട്ട​യാ​ടു​ന്നു…

മൂ​ന്ന് കു​രു​ന്നു​ക​ൾ​ക്ക് ന​ഷ്ട്ട​മാ​യ മാ​തൃ​ത്വ​ത്തി​ന് പ​ക​ര​മാ​കി​ല്ല ഒ​ന്നും എ​ന്ന​റി​യാം എ​ങ്കി​ലും ഇ​നി​യും ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ, ക​രു​ത​ലി​ന്‍റെ കാ​വ​ലാ​ളാ​വാ​ൻ ന​മു​ക്ക് കൈ​കോ​ർ​ക്കാം…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top