നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ നടത്തിയ പരിശോധന; 1.250 കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പരിശോധനകള്‍ക്കിടയില്‍ 1.250 കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയായ യുവാവ് പിടിയിലായി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ രാജു(25) അരസുരാമമൂര്‍ത്തി എന്നയാളാണ് നിലമ്പൂര്‍ കുറ്റമ്പാറയില്‍ നിന്നും പിടിയിലായത്.
തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങി ചില്ലറ വില്‍പന നടത്തുന്ന ഇയാളെ
നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
നിലമ്പൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ എസ്, പി.ഒ (ഗ്രേഡ് ) മുസ്തഫ ചോലയില്‍, സി.ഇ.ഒ മാരായ അബ്ദുള്‍ റഷീദ്, റിജു സി.വി, സജിനി.ഇ.എം, ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News