ബിഹാറിൽ മസ്തിഷ്‌ക ജ്വരം; മരണസംഖ്യ 117 ആയി

ബിഹാറിൽ മസ്തിഷ്‌ക ജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 117 ആയി ഉയർന്നു.മരണം ഉയരുന്നതിൻറെ കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കണ്ടെത്താനായിട്ടില്ല. രോഗ ലക്ഷണങ്ങളുമായി കൂടുതൽ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുസഫർപൂരിലെ രണ്ട് ആശുപത്രികളിലായി 535 പേരാണ് ചികിത്സയിലുള്ളത്. വിഷയം കൈകാര്യ ചെയ്യ്തതിൽ കേന്ദ്ര സംസ്ഥാന സർക്കാറിന് വീഴ്ച സംഭവിച്ചെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീ കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കരുകൾക്കെതിരെ പ്രതിപക്ഷത്തിൽ നിന്നും, പ്രദേശവാസികളിൽ നിന്നും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top