പിണറായി വിജയന് നന്ദി; കേരളത്തിൽ നിന്നും വെള്ളമെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സ്റ്റാലിൻ

മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് കുടിവെള്ളം ട്രെയിൻ മാർഗം എത്തിച്ചുനൽകാൻ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ടെങ്കിലും ഇപ്പോൾ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിൻമാർഗം 20 ലക്ഷം ലിറ്റർ കുടിവെള്ളം എത്തിക്കാനായിരുന്നു സർക്കാർ ശ്രമിച്ചത്.

ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാർഷികമേഖലയെ വരൾച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സർക്കാരിന്റെ സഹായ വാഗ്ദാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top