അബുദാബിയിൽ വൻ മയക്കുമരുന്ന് വേട്ട; 423 കിലോ ഹെറോയിനും അഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു

അബുദാബിയിൽ വൻ മയക്കുമരുന്ന് വേട്ട. 423 കിലോ ഹെറോയിനും അഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകളുമാണ് പൊലീസ് പിടികൂടിയത്.മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് അബുദാബി പൊലീസ് വൻ മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
അബുദാബി പൊലീസിന്റെ തന്ത്രപരവും ആസൂത്രിതമായ നീക്കത്തിലൂടെയാണ് വൻ മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടാനായത്. 423 കിലോ ഹെറോയിൻ, അഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകൾ എന്നിവക്ക് പുറമെ ഖരരൂപത്തിലുള്ള മെതാംഫെറ്റമീനും പിടികൂടിയതായി അബൂദബി പൊലീസ് കേണൽ താഹിർ അൽ ദാഹിരി പറഞ്ഞു. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് അബുദബി പൊലീസ് എമിറേറ്റിൽ വ്യാപിച്ചുകിടന്ന പ്രധാന മയക്കുമരുന്ന് ശൃംഖലയെ പിടികൂടിയത്. വാഹന ഭാഗങ്ങളിലും മറ്റും ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ കണ്ടെടുത്തത്. കേസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 12 ഏഷ്യക്കാരെ പിടികൂടിയത്.
പ്രതികളുടെ നീക്കം മാസങ്ങളോളം നിരീക്ഷിച്ചാണ് പൊലീസ് പല നീക്കങ്ങളും നടത്തിയത്. യുഎഇയിലെ യുവജനങ്ങളെയാണ് ലക്ഷ്യംവെച്ചാണ് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നതെന്നും പൊലീസ് അധികാരികൾ പറഞ്ഞു. ഇത്തരം രാജ്യദോഹപരമായ കൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here