കല്ലട ബസിൽ പീഡനശ്രമം; ബസ് പൊലീസ് പിടിച്ചെടുത്തു,ഡ്രൈവർ കസ്റ്റഡിയിൽ

ബസിൽ വെച്ച് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ കല്ലട ബസ് പൊലീസ് പിടിച്ചെടുത്തു. ബസിലെ രണ്ടാം ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം സ്വദേശി ജോൺസൺ ജോസഫാണ് പിടിയിലായത്.കണ്ണൂരിൽ നിന്നും കൊല്ലത്തേക്ക് പോയ സ്ലീപ്പർ ബസിൽ യാത്ര ചെയ്തിരുന്ന തമിഴ്‌നാട്ടുകാരി യുവതിയുടെ പരാതിയിലാണ് നടപടി.

പുലർച്ചെ രണ്ട് മണിയോടെ ബസിലെ മറ്റ് യാത്രക്കാർ ചേർന്ന് രണ്ടാം ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബസ് തേഞ്ഞിപ്പലം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ യാത്രക്കാരെ മർദ്ദിച്ചതിന്റെ പേരിൽ കല്ലട ബസ്സ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top