പീഡന പരാതി; ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി

Binoy Kodiyerii

ബിഹാർ സ്വദേശിനിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി. മുംബൈ ദിൻഡോഷി സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ബിനോയ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

അതിനിടെ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ മുംബൈ പൊലീസ് തീരുമാനിച്ചു. ബിനോയ്‌യെ ചോദ്യം ചെയ്യാനായി കേരളത്തിൽ എത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാൻ തലശ്ശേരിയിലെയും തിരുവങ്ങാട്ടെയും ന്യൂമാഹിയിലെയും വീട്ടിലെത്തിയെങ്കിലും അവ പൂട്ടിയിട്ടിരിക്കുകയാണ്. മൊബൈൽ ഫോണിൽ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. ഇതേ തുടർന്ന് പിതാവ് കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീടിന്റെ അയൽപക്കത്ത് നോട്ടിസ് ഏൽപിച്ചു. 3 ദിവസമായി കണ്ണൂരിൽ തങ്ങുകയാണ് മുംബൈ പൊലീസ്. തുടർ അന്വേഷണത്തിനായി തിരുവനന്തപുരത്തേക്കു തിരിക്കും.

അതിനിടെ പരാതിക്കാരി മുംബൈ ഓഷിവാര പൊലീസ് സ്‌റ്റേഷനിൽ ഹാജരായി മൊഴി നൽകി. ഫോൺ കോൾ റിക്കോർഡുകൾ, ഒന്നിച്ചുള്ള ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവയും കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top