ട്രെയിൻ വരുന്നത് കണ്ട് രക്ഷപ്പെടാൻ റെയിൽവേ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയയാൾ മരിച്ചു

ട്രെയിൻ വരുന്നത് കണ്ട് രക്ഷപ്പെടാൻ റെയിൽവേ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയയാൾ മരിച്ചു. ഏറ്റുമാനൂർ വള്ളിക്കാട് സ്വദേശി സാബുവാണ് മരിച്ചത്. കോട്ടയം നീലിമംഗലത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സാബുവും മൂന്ന് സുഹൃത്തുക്കളും കൂടി നീലീമംഗലം റെയിൽവേ പാലത്തിലൂടെ നടന്നു പോകുമ്പോൾ പെട്ടെന്ന് പാളത്തിലൂടെ ട്രെയിൻ എത്തുകയായിരുന്നു.
ട്രെയിൻ വരുന്നത് കണ്ട് രക്ഷപ്പെടാനായി ഇവർ പുഴയിലേക്ക് ചാടി. മൂന്ന് പേർ രക്ഷപ്പെട്ടെങ്കിലും സാബുവിനെ കാണാതാകുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here