ബിജെപിൽ ലയിച്ച നാല് എംപിമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യം; ടിഡിപി എംപിമാർ ഉപരാഷ്ട്രപതിക്ക് കത്ത് നൽകി

ടിഡിപിയിൽ നിന്ന് ബിജെപിൽ ലയിച്ച നാല് രാജ്യസഭാ എംപിമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ടിഡിപി എംപിമാർ ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്ത് നൽകി. ബിജെപിയിൽ ലയിപ്പിക്കണമെന്ന എംപിമാരുടെ ആവശ്യവും അംഗീകരിക്കരുതെന്നാണ് ആവശ്യം.

ടിഡിപിയിലെ രണ്ട് രാജ്യസഭാ എംപിമാരും, മൂന്ന് ലോക്‌സഭ എംപിമാരും സംയുക്തമായാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വൈഎസ് ചൗധരി, സിഎം രമേശ്, ടിജി വെങ്കിടേഷ്, ജി മോഹൻ റാവു എന്നിവരാണ് ഇന്നലെ ബിജെപിയിൽ ചേർന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top