മിക്‌സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം നെടുമ്പാശേരിയിൽ പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോയിലധികം സ്വർണമാണ് പിടികൂടിയത്. സ്വർണം വാങ്ങാനെത്തിയവരടക്കം അഞ്ചു പേരെ കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഗൾഫ് എയർ വിമാനത്തിൽ ബഹറൈനിൽ നിന്നെത്തിയ ചാലിശേരി സ്വദേശിയിൽ നിന്ന് 750 ഗ്രാം സ്വർണമാണ് പിടികൂടിയത്.
മിക്‌സിയിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം, ആലുവ സ്വദേശികളിൽ നിന്ന് ആഭരണങ്ങളായും പേസ്റ്റ് രൂപത്തിലും ഒന്നേകാൽ കിലോ സ്വർണവും പിടികൂടി. ഇവരിൽ നിന്ന് സ്വർണം വാങ്ങാനെത്തിയ രണ്ട് പേരെയും കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here