ജയിലിൽ ഫോൺ ഉപയോഗം; ടി.പി വധക്കേസിലെ പ്രതികളെ വിയ്യൂർ ജയിലിൽ നിന്ന് മാറ്റും

ടി.പി വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെയും ഷാഫിയെയും വിയ്യൂർ ജയിലിൽ നിന്ന് മാറ്റും. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു. ഇവരെ നാളെ പൂജപ്പൂര സെൻട്രൽ ജയിലിലേക്കാണ് മാറ്റുക.

ഇന്ന് പുലർച്ചെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ ജയിൽവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഷാഫിയുടെ പക്കൽ നിന്ന് രണ്ട് സ്മാർട്ട് ഫോണുകൾ കണ്ടെത്തിയിരുന്നു. ഇത്തവണ ജയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയില്ലെന്നും എന്നാൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ജയിൽ ഡിജിപി ഋഷിരാജ് സിങ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top