ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ 155 അധിക എംബിബിഎസ് സീറ്റുകള്‍

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഈ അദ്ധ്യയന വര്‍ഷം മുതല്‍ 155 അധിക എംബിബിഎസ് സീറ്റുകള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് അധിക സീറ്റുകള്‍. 250 ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കിട്ടിയത് 155 എണ്ണം മാത്രമാണ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം അധിക സംവരണം ഉറപ്പാക്കാന്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍ മെഡിക്കല്‍ കൗണ്‍സിലിനു അപേക്ഷ സമര്‍പ്പിച്ചിരുന്നു. നേരത്തെ 200 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 50 സീറ്റ് കൂടി.
ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളെജുകളില്‍ 25 സീറ്റ് വീതം കൂടി. എറണാകുളം, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ 25 സീറ്റുകള്‍ കൂടുതല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയത് 10 എണ്ണം മാത്രം.കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും 10 സീറ്റാണ് കൂടിയത്.
അതേസമയം ഇടുക്കി,പാലക്കാട് മെഡിക്കല്‍ കോളെജുകളില്‍ സീറ്റ് അധികം ലഭിച്ചില്ല.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 250 സീറ്റുള്ളതിനാല്‍ അധിക സീറ്റ് ലഭിക്കില്ല.
സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍ക്ക് മാത്രമാണ് സീറ്റ് വര്‍ധനക്ക് അനുമതിയെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ഈ വര്‍ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ സീറ്റുകള്ളുടെ എണ്ണം 1455 ആയി വര്‍ധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here