ആന്തൂരിലെ ആത്മഹത്യയെ സർക്കാർ ലാഘവത്തോടെ കാണുന്നു; നഗരസഭ അധ്യക്ഷയ്‌ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്ന് ചെന്നിത്തല

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തെപ്പറ്റി ഐജി തല അന്വേഷണം നടത്തണമെന്നും ആന്തൂർ നഗരസഭ അധ്യക്ഷയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also; ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭ അധ്യക്ഷ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി.ജയരാജൻ

സിപിഎമ്മിലെ വിഭാഗീയതയാണ് ആത്മഹത്യക്ക് കാരണമായത്. ഇപ്പോൾ നഗരസഭ അധ്യക്ഷയെ രക്ഷിക്കാൻ സിപിഎം ശ്രമിക്കുകയാണ്. നഗരസഭ അധ്യക്ഷയാണ് സംഭവത്തിൽ കുറ്റവാളി. ഇവർ ധിക്കാരവും ധാർഷ്ട്യവും കാട്ടി. നഗരസഭ അധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്ന് പറഞ്ഞ് നിസാരവൽക്കരിക്കാതെ ഇവരെ സ്ഥാനത്ത് നിന്ന് നീക്കി ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി നടപടിയെടുക്കാൻ സിപിഎം തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top