ജനപ്രിയ വീഡിയോ ഗെയിം പബ്ജി ലൈറ്റ് ഇന്ത്യയില്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നു

ജനപ്രിയ വീഡിയോ ഗെയിമായ പ്ലെയര്‍ അണ്‍നൗണ്‍ ബാറ്റില്‍ഗ്രൗണ്ട്സിന്റെ (പബ്ജി)
പബ്ജി ലൈറ്റിനായുള്ള രജിസ്ട്രേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചു. ലോ എന്‍ഡ് പേഴ്‌സണല്‍ കംമ്പ്യൂട്ടറുകള്‍ക്കായുള്ള ലൈറ്റ് പതിപ്പ് ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും എന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഗെയിം പ്ലേയേഴ്‌സിനെ സംബന്ധിച്ച് വളരെ ഉപയോഗ പ്രദമായ ഒരു വാര്‍ത്തയാണിത്. ഇന്ത്യയ്ക്കു പുറമേ ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും പബ്ജി ലൈറ്റിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  പബ്ജി ലൈറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ജൂണ്‍ 20ന് ഏഴ് മണി മുതലാണ് ഗെയിമിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുക. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്കും ജൂലായ് 11ന് ഇമെയില്‍ വഴി ഇവന്റ് കോഡ് ലഭിക്കും. ഗെയിം ഡൗണ്‍ലോഡ് ചെയ്യാനും കളിക്കാനും പിന്നീട് ഈ കോഡ് ഉപയോഗിക്കാം.

രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഉപയോക്താക്കള്‍ക്ക്
്‌ടൈഗര്‍ എം 416 തോക്കും ചീറ്റാ പാരച്യൂട്ട് സ്‌കിന്നും സൗജന്യമായി ലഭിക്കും. രജിസ്ട്രേഷന്‍ ഒരു ലക്ഷം ആയാല്‍ ഉപഭോക്താക്കള്‍ക്ക് കറുത്ത സ്‌കാര്‍ഫ്, പങ്ക് ഗ്ലാസ്, കോംബാറ്റ് പാന്റ്സ് എന്നിവ ലഭിക്കും. രണ്ട് ലക്ഷത്തിലേക്ക് എത്തുന്ന പക്ഷം പ്ലേയേഴ്‌സിന്  ഗോള്‍ഡ് പബ്ജി സ്‌കാര്‍ഫ്, മഞ്ഞയും കറുപ്പും വരകളുള്ള ഷര്‍ട്ട്, ചുവന്ന ടോപ്പ് എന്നിവ ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top