‘ജോസ് കെ മാണിക്ക് ചെയർമാൻ സ്ഥാനത്തോടുള്ള ആർത്തി അവസാനിപ്പിച്ചാൽ തീരുന്ന പ്രശ്‌നമേ പാർട്ടിയിലുള്ളൂ’; തോമസ് ഉണ്ണിയാടൻ

സമവായ ചർച്ചയെ സ്വാഗതം ചെയ്യുന്നുവെന്ന് തോമസ് ഉണ്ണിയാടൻ. ജോസ് കെ മാണിക്ക് ചെയർമാൻ സ്ഥാനത്തോടുള്ള ആർത്തി അവസാനിപ്പിച്ചാൽ തീരുന്ന പ്രശ്‌നമേ പാർട്ടിയിലുള്ളുവെന്നും കെഎം മാണി ഉണ്ടായിരുന്നെങ്കിൽ ജോസ് കെ മാണിയെ തിരുത്തിയേനെ എന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.

അതേസമയം, ചെയർമാൻ സ്ഥാനം വിട്ടു കൊടുക്കില്ലെന്ന ജോസ്.കെ.മാണിയുടെ നിലപാട് സമവായത്തിന് തയ്യാറല്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. പിന്നെന്ത് സമവായമാണ് കോൺഗ്രസുമായുള്ള ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളൂം സമവായത്തിലൂടെ ചെയർമാനെ കണ്ടെത്തണമെന്നാണ് ആവശ്യപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top