Advertisement

‘ജീവിതത്തിൽ ഒരു സൂപ്പർ താരത്തേയും ഞാൻ ഇങ്ങനെ കണ്ടിട്ടില്ല’; ഇളയദളപതി വിയജ്‌യെ കുറിച്ച് ഉണ്ണി മുകുന്ദന്റെ കുറിപ്പ്

June 23, 2019
Google News 1 minute Read

തമിഴ് സൂപ്പർ താരം വിജയ്‌യെ കുറിച്ച് ഉണ്ണിമുകുന്ദനൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ജീവിതത്തിൽ ഇത്രത്തോളം എളിമയുള്ള ഒരു സൂപ്പർതാരത്തെ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ ആദ്യ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിൽ നടക്കുന്നതിനിടെയാണ് വിജയ്‌യെ ആദ്യമായി കാണുന്നതെന്ന് ഉണ്ണി പറയുന്നു. പ്രിവ്യു ഷോ കണ്ട് പുറത്തിറങ്ങിയപ്പോൾ മുടിയൊക്കെ പറ്റവെട്ടി ഒരു സാധാരണ കണ്ണാടിയുംവെച്ച് മതിലിൽ ചാരി നിൽക്കുന്ന ഒരു ആളെ കണ്ടെന്നും അത് വിജയ് ആണെന്ന് മനസിലാക്കാൻ കുറച്ച് സമയമെടുത്തെന്നും ഉണ്ണി പറയുന്നു. അടുത്ത് ചെന്ന് സംസാരിക്കാൻ ഭയപ്പെട്ടു. ജീവിതത്തിൽ ഒരു സൂപ്പർതാരത്തിനെയും താൻ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല. അത്രയ്ക്കും പച്ച മനുഷ്യനായാണ് അദ്ദേഹം അവിടെ നിന്നത്. ഇത്രയും വർഷങ്ങൾക്കു ശേഷവും ഇന്നും അദ്ദേഹം തമിഴ്‌നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുന്നു. വിജയ് എന്ന സൂപ്പർ താരത്തെ ആരാധിച്ചിരുന്ന താൻ അന്നു മുതൽ വിജയ് എന്ന മനുഷ്യനെയും ആരാധിക്കാൻ തുടങ്ങിയെന്നും ഉണ്ണി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബിൽ നടന്നിരുന്നു.അത് കണ്ട് എല്ലാവരോടും സംസാരിച്ചു വെളിയിലോട്ട് ഇറങ്ങുമ്പോൾ ആണ് മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വെച്ച് മതിലിൽ ചാരി നിൽക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടത്.ഏകദേശം പത്ത് പതിനഞ്ച് മിനിറ്റോളം ഞാൻ അവിടെ നിന്ന് അദ്ദേഹത്തെ നോക്കി. ഒടുവിൽ സംശയം തോന്നി അടുത്തേക്ക് ചെന്ന് അല്പം പേടിയോടെ തന്നെ ഞാൻ ചോദിച്ചു ‘വിജയ്’ സാർ അല്ലേ. ചിരിച്ചുകൊണ്ട് അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞു. ഒരു നിമിഷം ഞാൻ അങ്ങ് ഞെട്ടിത്തരിച്ചുപോയി. ഞാൻ അദേഹത്തിന്റെ എത്രത്തോളം വലിയ ഫാൻ ആണെന്ന് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാൻ ഉള്ള തത്രപാട് കണ്ട് അദ്ദേഹം തന്നെ ഒന്ന് ചിരിച്ചു??.അന്ന് ഒരു ഫോൺ പോലും എന്റെ കൈയിൽ ഇല്ലാതിരുന്നത് കൊണ്ട് ഒരു ഫോട്ടോ പോലും എടുക്കാൻ സാധിച്ചില്ല.താൻ ദിലീപേട്ടന്റെ ബോഡിഗാർഡ് എന്ന സിനിമയുടെ പ്രിവ്യൂ കാണാൻ വന്നതാണെന്നും അത് റീമേക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും എന്നോട് പറഞ്ഞു. പരസ്പരം ആശംസകൾ നേർന്നു ഞങ്ങൾ ഇരുവരും പിരിഞ്ഞു.വിജയ് സാർ പിന്നീട് കാവലൻ എന്ന പേരിൽ ബോഡിഗാർഡ് ചെയ്ത സൂപ്പർ ഹിറ്റ് ആക്കി എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. ജീവിതത്തിൽ ഒരു സൂപ്പർതാരത്തിനെയും ഞാൻ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല.അത്രയ്ക്കും ഒരു പച്ച മനുഷ്യൻ ആയാണ് അദ്ദേഹം അവിടെ നിന്നത്. ഇത്രയും വർഷങ്ങൾക്കു ശേഷവും ഇന്നും അദ്ദേഹം തമിഴ്‌നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുന്നു. വിജയ് എന്ന സൂപ്പർ താരത്തെ ആരാധിച്ചിരുന്ന ഞാൻ അന്നുതൊട്ട് വിജയ് എന്ന മനുഷ്യനെയും ആരാധിക്കാൻ തുടങ്ങി.ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ അണ്ണാ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here