ബസ് തടഞ്ഞു നിർത്തി പേര് കൊല്ലടയെന്നാക്കി; അപായ ചിഹ്നം പതിപ്പിച്ചു; കല്ലട ട്രാവൽസിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം: വീഡിയോ

യാത്രക്കാരിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് കല്ലട ബസിന് നേരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം. ബസ് തടയൽ സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസ്സിൻ്റെ പേരു മാറ്റുകയും അപായ ചിഹ്നം പതിപ്പിക്കുകയും ചെയ്തു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
കല്ലടയല്ല, കൊല്ലടയാണേയെന്ന മുദ്രാവാക്യവുമായെത്തിയ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞുനിര്‍ത്തി. ശേഷം ബസ്സിൻ്റെ പേര് പതിപ്പിച്ചിരുന്ന സ്ഥലത്ത് സ്റ്റിക്കറൊട്ടിച്ച അവർ പേര് കൊല്ലട എന്നാക്കി മാറ്റി. ബസിന്റെ ഗ്ലാസില്‍ അപായ സൂചന സ്ഥാപിക്കുകയും ചെയ്ത ശേഷമാണ് അവർ മടങ്ങിയത്. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നത് ഉള്‍പ്പെടെയുളള ആവശ്യങ്ങളാണ് ഉയരുന്നതിനിടെയാണ് ഇതിനിടെ യൂത്ത് കോണ്‍ഗ്രസിൻ്റെ പ്രതിഷേധം.
അതേസമയം യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. കല്ലട ബസിനെതിരെ നടപടി എടുക്കാത്തതിനെ കുറിച്ച് അന്വേഷിക്കും. കല്ലട ബസുകാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here