Advertisement

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് അടച്ചതോടെ രോഗികള്‍ ദുരിതത്തില്‍

June 24, 2019
Google News 0 minutes Read

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് അടച്ചതോടെ രോഗികള്‍ ദുരിതത്തില്‍. ആവശ്യത്തിന് സ്റ്റെന്റില്ലാത്തതിനെതുടര്‍ന്നാണ് നടപടി. ചികിത്സക്കായ് എത്തിയ രോഗികളെ ആശുപത്രി അധികൃതര്‍ മടക്കി അയക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ മരുന്ന് വിതരണം നിലച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റെന്റ്, മരുന്ന് വിതരണം നിര്‍ത്തിയിട്ട് ഒരാഴ്ച്ച പിന്നിടുമ്പോഴും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപ്പെടല്‍ ഉണ്ടായിട്ടില്ല. 20 ഓളം രോഗികളുടെ ശസ്ത്രക്രിയകളാണ് ഈ ഒരാഴ്ച്ചക്കിടെ മാറ്റിവെച്ചത്. സാധാണക്കാര്‍ക്ക് സൗജന്യമായി ലഭിക്കുന്ന മരുന്ന് വിതരണം കൂടി നിലച്ചതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി മെഡിക്കല്‍ കേളേജ് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് മെഡിക്കല്‍ കോളേജ് കവാടത്തില്‍ മാര്‍ച്ച് തടഞ്ഞു .

മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യാന്‍ ഒരു ലക്ഷം രൂപയോളം ചെലവ് വരും. സ്വകാര്യ ആശുപത്രികളില്‍ ഇതിലും കൂടും. ഈ സാഹചര്യത്തില്‍ സാധാരണക്കാരായ രോഗികളാണ് വലയുന്നത്. സ്റ്റെന്റ് കമ്പനികള്‍ക്ക് 50 കോടി രൂപയാണ് നല്‍കാന്‍ ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here