ലോകകപ്പിൽ പരിക്കൊഴിയുന്നില്ല; റസൽ ലോകകപ്പിൽ നിന്നു പുറത്ത്

ലോകകപ്പിൽ പരിക്കുകളുടെ വാർത്ത ഒഴിയുന്നില്ല. ഇത്തവണ വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രേ റസലാണ് പരിക്കേറ്റ് ലോകകപ്പിനു പുറത്തായത്. സുനിൽ ആംബ്രിസ് റസലിനു പകരം ടീമിനൊപ്പം ചേരും.

ഐപിഎൽ നടക്കുമ്പോൾ തന്നെ റസലിനു പരിക്ക് പറ്റിയിരുന്നു. പരിക്ക് അവഗണിച്ചു കൊണ്ട് കളിച്ച റസലിനു നേർക്ക് അന്നേ വിമർശനം ഉയർന്നിരുന്നു. ന്യൂസിലൻഡിനെതിരെ പരിക്കേറ്റ് പുറത്തായിരുന്ന റസലിനു പകരം ബ്രാത്‌വെയ്റ്റ് വിൻഡീസിൽ കളിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top