അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി മാര്‍ക്ക് എസ്പറിനെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു

അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി മാര്‍ക്ക് എസ്പറിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. നിലവില്‍ സൈനിക സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് എസ്പര്‍.കഴിഞ്ഞ ആറു മാസമായി പാട്രിക് ഷനഹാനായിരുന്നു പ്രതിരോധ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല.

അമേരിക്ക ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് മാര്‍ക്ക് എസ്പറിനെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായി നിയമിക്കുന്നത്.രാജ്യത്തിന്റെ ഇരുപത്തിയേഴാമത് പ്രതിരോധ സെക്രട്ടറിയാണ് എസ്പര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചതിന് ശേഷം ഇതുവരേയും ആ സ്ഥാനത്തേക്ക് സ്ഥിര നിയമനം ഉണ്ടായിരുന്നില്ല. താല്‍ക്കാലിക പ്രതിരോധ സെക്രട്ടറിയായി പാട്രിക് ഷനഹാന്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

എന്നാല്‍ ഷനഹാനെതിരെ ഗാര്‍ഹിക പീഢന ആരോപണം പുറത്തു വന്നതോടെയാണ് പുതിയ പ്രതിരോധ സെക്രട്ടറിയെ നിയമിക്കാന്‍ ട്രംപ് നിര്‍ബന്ധിതനമായത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്ഥിരം പ്രതിരോധ സെക്രട്ടറി സ്ഥാനം ഇത്രയധികം നാള്‍ ഒഴിഞ്ഞു കിടന്നത്.

സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ജിം മാറ്റിസ് താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ് ഈ സ്ഥാനത്തിന് അര്‍ഹന്‍ എന്നായിരുന്നു മാറ്റിസിന്റെ രാജിക്കത്തില്‍ വിശദീകരിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top