ദുബായിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള യാർഡ് ടെസ്റ്റ് ഇനി സ്മാർട്

ദുബായിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള യാർഡ് ടെസ്റ്റ് പൂർണമായും സ്മാർട് ആയി. വാഹനമോടിക്കുന്നയാളുടെ മികവ് വിലയിരുത്താൻ ആർടിഎ ഉദ്യോഗസ്ഥനുപകരം ക്യാമറകളും, സെൻസറുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. 15 യാർഡുകളിൽ ഈ സംവിധാനം നിലവിൽ വന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട സ്മാർട് പരിശോധന വൻ വിജയമായതിനെ തുടർന്നാണ് കൂടുതൽ യാർഡുകളിൽ നടപ്പാക്കുന്നത്. പരിശോധകരെക്കുറിച്ചുള്ള പരാതികൾ ഇല്ലാതാക്കാൻ പുതിയ സംവിധാനം സഹായകമാകുമെന്ന് ആർടിഎ ഡ്രൈവിങ് പരിശീലന വിഭാഗം ഡയറക്ടർ ഖാലിദ് അൽ സാലിഹ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More