ബിനോയ് എവിടെ? മുംബൈയിൽ നിന്നെത്തിയ അന്വേഷണ സംഘം മടങ്ങി

മുംബൈ സ്വദേശിനി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരായ അന്വേഷണം വഴിമുട്ടി. പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ബിനോയിയെ കണ്ടെത്താനാകാത്തതാണ് പൊലീസിനെ കുഴക്കുന്നത്. ബിനോയിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ മുംബൈയിൽ നിന്നെത്തിയ അന്വേഷണ സംഘം മടങ്ങിപ്പോയി.
ബിനോയ് കോടിയേരിയെ ചോദ്യം ചെയ്താൽ മാത്രമേ അന്വേഷണം ഇനി മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന അവസ്ഥയിലാണ് അന്വേഷണ സംഘം. യുവതി നൽകിയ തെളിവുകളിൽ വ്യക്തത വരണമെങ്കിൽ ബിനോയിയെ ചോദ്യം ചെയ്‌തേ മതിയാകൂ. എന്നാൽ ഒരാഴ്ചയിലധികം കേരളത്തിൽ തുടർന്നിട്ടും മുംബൈ പൊലീസിന് ബിനോയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
ഈ സാഹചര്യത്തിലാണ് സംഘം മടങ്ങിപ്പോയത്. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടും സംഘം സമർപ്പിച്ചു. ബിനോയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കാൻ പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും വ്യാഴാഴ്ച ജാമ്യ ഹാർജിയിൽ വിധി വന്നശേഷം മതിയെന്നാണ് തീരുമാനം. ബിനോയിക്കെതിരായി ശക്തമായ തെളിവുകൾ കൈമാറിയ യുവതി, ബിനോയുടെ അറസ്റ്റ് വൈകുന്നതിൽ പൊലീസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here