നറുക്ക് വീണില്ല; പ്രേമചന്ദ്രൻ അവതരിപ്പിച്ച ശബരിമല ബിൽ ലോക്‌സഭയിൽ ഉടൻ ചർച്ച ചെയ്യില്ല

ശബരിമല യുവതീപ്രവേശനത്തിനെതിരെയുള്ള ബില്ലടക്കം എൻ.കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച നാല് ബില്ലുകൾക്കും ലോക്‌സഭയിൽ നറുക്ക് വീണില്ല. ഇതോടെ ശബരിമല ബിൽ ചർച്ചയ്‌ക്കെടുക്കാനുള്ള സാധ്യതയും മങ്ങി. ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി തുടരണമെന്നായിരുന്നു പ്രേമചന്ദ്രന്റെ ബില്ലിലെ ആവശ്യം.
Read Also; ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവരുന്നതാണ് ഉചിതമെന്ന് കടകംപള്ളി സുരേന്ദ്രൻ
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര ബിൽ എന്ന പേരിൽ പ്രേമചന്ദ്രൻ അവതരിപ്പിച്ച ബിൽ 17-ാം ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യബില്ലായിരുന്നു. ഒമ്പത് എംപിമാർ അവതരിപ്പിച്ച 30 സ്വകാര്യ ബില്ലുകളാണ് ആകെ നറുക്കെടുപ്പിനുണ്ടായിരുന്നത്. ഇതിൽ നിന്നും മൂന്ന് ബില്ലുകളാണ് തെരഞ്ഞെടുത്തത്. ഇനി വരുന്ന നറുക്കെടുപ്പുകളിലും പ്രേമചന്ദ്രന്റെ ബിൽ ഉൾപ്പെടുത്തുമെങ്കിലും ചർച്ചക്ക് വരാനുള്ള സാധ്യത കുറയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here