ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവരുന്നതാണ് ഉചിതമെന്ന് കടകംപള്ളി സുരേന്ദ്രൻ

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവരുന്നതാണ് ഉചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. വിശ്വാസികളുടെ നിയമപരിരക്ഷയ്ക്ക് കേന്ദ്രസർക്കാർ തന്നെ ബിൽ കൊണ്ടുവരണം. അല്ലെങ്കിൽ എല്ലാ സ്വകാര്യ ബില്ലുകൾക്കും ഉണ്ടാകുന്ന അനുഭവം എൻ.കെ പ്രേമചന്ദ്രൻ അവതരിപ്പിക്കുന്ന സ്വകാര്യബില്ലിനും ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
Read Also; ശബരിമല വിഷയം ലോക്‌സഭയിൽ; യുവതി പ്രവേശനം തടയാൻ സ്വകാര്യ ബിൽ
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ബിൽ അവതരിപ്പിക്കാൻ എൻ.കെ പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ നോട്ടീസ് നൽകിയിരുന്നു. ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കരുതെന്നും ആചാര അനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നുമാണ് ബില്ലിലെ ആവശ്യം. സ്വകാര്യ ബിൽ വെള്ളിയാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും. അനുമതി ലഭിച്ചാൽ പതിനേഴാം ലോക്‌സഭയിലെ ആദ്യ ബില്ലായിരിക്കും ഇതെന്ന പ്രത്യേകതയുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here