രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഇന്ന് കാശ്മീരിൽ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകാശ്മീരിലെത്തും. ശ്രീനഗറിൽ ഇന്ന് നടക്കുന്ന ഉന്നതല സുരക്ഷാ യോഗത്തിൽ അമിത് ഷാ പങ്കെടുക്കും. അമർനാഥ് തീർത്ഥാടനത്തോട് അനുബന്ധിച്ച് സ്വീകരിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റി യോഗത്തിൽ വിലയിരുത്തും.
Amit Shah to begin 2-day visit to J-K from today
Read @ANI Story| https://t.co/Dly6FCc2Or pic.twitter.com/vMmzKQVkiB
— ANI Digital (@ani_digital) June 26, 2019
വൈകീട്ട് ഗവർണർ സത്യപാൽ മാലിക്കുമായി അമിത് ഷാ രാജ്ഭവനിൽ കൂടിക്കാഴ്ച്ച നടത്തും. ജമ്മു കാശ്മീരിലെ ക്രമസമാധാന നില കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും.ഭീകരർ കൊലപ്പെടുത്തിയവരുടെ കുടുംബാഗങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി സന്ദർശിക്കും.ബിജെപി പ്രവർത്തകരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here