ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീരിൽ; ഗവർണറുമായി വൈകീട്ട് കൂടിക്കാഴ്ച നടത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കാശ്മീരിലെത്തി. വൈകീട്ട് 3 മണിയോടെ ശ്രീനഗറിലെത്തിയ അമിത് ഷാ അമർനാഥ് തീർത്ഥാടന സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ പങ്കെടുത്തു.

അമർനാഥ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ ഉന്നത സൈനിക ഉദ്യോഗസ്ഥർ അമിത് ഷായെ ധരിപ്പിച്ചു. വൈകീട്ട് രാജ്ഭവനിലെത്തി ഗവർണ്ണർ സത്യപാൽ മാലിക്കുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ജമ്മു കാശ്മീരിലെ ക്രമസമാധാന നില കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top