ന്യൂസിലൻഡിനു ബാറ്റിംഗ്; ജയിച്ചാൽ സെമി ഉറപ്പ്

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡ് ബാറ്റ് ചെയ്യും. ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും മാറ്റങ്ങളൊന്നും ഇരു ടീമുകൾക്കും ഇല്ല.

ഈ മത്സരം ജയിച്ചാൽ ന്യൂസിലൻഡിനു സെമി ഉറപ്പിക്കാം. അതേ സമയം ഇനിയുള്ള മത്സരങ്ങൾ എല്ലാം വിജയിച്ചാൽ മാത്രമേ പാക്കിസ്ഥാന് സെമി പ്രവേശനം സാധ്യമാകൂ. നേരത്തെ മഴ പെയ്തതിനെത്തുടർന്ന് ടോസ് വൈകിയിരുന്നു. എങ്കിലും 50 ഓവർ വരെ മത്സരങ്ങൾ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top