പാർത്ഥാ കൺവെൻഷൻ സെന്ററിന് ഈ മാസം അനുമതി നൽകും : മന്ത്രി എസി മൊയ്തീൻ

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കെട്ടിടം പാർത്ഥാ കൺവെൻഷൻ സെന്ററിന് ഈ മാസം അനുമതി നൽകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ ആണ് ഇക്കാര്യം അറിയിച്ചത്.

കെട്ടിടത്തിന് ഈ മാസം തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അനുമതി നൽകും. നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ചേംബറിലെത്തി യുഡിഎഫ് പ്രതിനിധി സംഘം മന്ത്രിയെ കണ്ടിരുന്നു. ഈ സംഘത്തിനാണ് മന്ത്രി ഉറപ്പ് നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് ടൗൺ പ്ലാനിങ്ങ് വിഭാഗത്തിന്റെ റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണ്. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് അനുമതി നൽകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top