അനുപമ അവധിക്ക് അപേക്ഷ നൽകി; സി ഷാനവാസ് പുതിയ തൃശൂർ കളക്ടർ

anupama

തൃശൂർ കളക്ടർ ടിവി അനുപമ അവധിക്ക് അപേക്ഷ നൽകി. ഈ സാഹചര്യത്തിൽ
സി ഷാനാവാസിനെ തൃശൂർ കളക്ടറായി നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കളക്ടർ സ്ഥാനമൊഴിയുന്ന മുറയ്ക്ക് അനുപമ തുടർ പരിശീലനത്തിനായി മുസ്സോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.

കഴിഞ്ഞ വർഷം ജൂണിലാണ് തൃശൂർ ജില്ലാ കളക്ടറായി അനുപമ ചുമതലയേറ്റെടുത്തത്. ആലപ്പുഴ ജില്ലാ കളക്ടറായി പ്രവർത്തിച്ച് വരികയായിരുന്ന അനുപമയെ തൃശൂരിലേക്ക്് മാറ്റി നിയമിക്കുകയായിരുന്നു. തൃശൂർ ജില്ലാ കളക്ടർ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കി.
മലപ്പുറം പൊന്നാനി സ്വദേശിയായ അനുപമ 2010 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top