അമിതാഭ് ബച്ചൻ ചുമന്നത് വീട്ട് ജോലിക്കാരന്റെ ശവമഞ്ചമോ ? ചിത്രത്തിന് പിന്നിലെ സത്യം ഇതാണ് [24 Fact Check]

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ച ഒന്നായിരുന്നു വീട്ടുജോലിക്കാരന്റെ ശവമഞ്ചം ചുമക്കുന്ന അമിതാഭ് ബച്ചന്റെയും മകൻ അഭിഷേക് ബച്ചന്റെയും ചിത്രം. എന്നാൽ അത് താരത്തിന്റെ വീട്ടുജോലിക്കാരന്റെ ശവമഞ്ചമല്ല.
നാൽപ്പത് വർഷത്തോളം തന്റെ സെക്രട്ടറിയും മാനേജറുമായിരുന്ന ശീതൾ ജെയ്‌നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ശവമഞ്ചമാണ് അമിതാഭും മകൻ അഭിഷേകും ചുമന്നത്. അമിതാഭിന്റെ ‘ബടേ മിയാൻ ഛോട്ടേ മിയാൻ’ എന്ന പഴയ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് അന്തരിച്ച 77 വയസുകാരനായ മാനേജർ ശീതൾ ജെയ്ൻ.
ജൂൺ 25ന് വന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിൽ ജൂൺ 24ന് ആണ് വേലക്കാരൻ മരിച്ചതെന്നാണ് പ്രചരിച്ചത്. എന്നാൽ ശീതൾ ജെയ്‌നെ അനുസ്മരിച്ച് അമിതാഭ് ബച്ചൻ ജൂൺ 9ന് എഴുതിയ ബ്ലോഗിൽ ഇപ്പോൾ പ്രചരിച്ച ചിത്രവും പങ്കുവെച്ചിരുന്നു.
പലപ്പോഴും സെലിബ്രിറ്റികളോടുള്ള അമിതാരാധനയാകാം ഇത്തരം ‘ഗ്ലോറിഫിക്കേഷൻ പോസ്റ്റുകളിലേക്ക് വഴിതെളിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് ചിത്രം ഫോട്ടോഷോപ്പ് ആണോയെന്നും ചിത്രത്തിനൊപ്പം പ്രചരിക്കുന്ന വിവരങ്ങൾ ശരിയാണോയെന്നും പരിശോധിക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here