കൊടുവള്ളി നഗരസഭാ കൗൺസിലറെ കൊടി സുനി ഭീഷണിപ്പെടുത്തിയ സംഭവം; മജീദ് ഇന്ത്യൻ എംബസിയിൽ പരാതി നൽകി

കൊടുവള്ളി നഗരസഭാ കൗൺസിലറും ഖത്തറിലെ സ്വർണ വ്യാപാരിയുമായ കോഴിശ്ശേരി മജീദിനെ കൊടി സുനി ജയിലിൽ നിന്നും ഭീഷണി പെടുത്തിയ സംഭവത്തിൽ മജീദ് ഇന്ത്യൻ എംബസിയിൽ പരാതി നൽകി. തനിക്കും കുടുംബത്തിനുംസംരക്ഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയതെന്ന് മജീദ് പറഞ്ഞു. അതേ സമയം ജയിലിൽ നിന്നും കൊടി സുനി ഖത്തറിലേക്ക് നിരന്തരം ഫോണ് മാർഗം ബന്ധപ്പെടുന്നതിന്റെ രേഖകൾ തന്റെ കൈവശം ഉണ്ടെന്നും മജീദ് പറഞ്ഞു

അനധികൃതമായി സ്വർണം വിൽക്കാൻ തന്റെ കടയിൽ എത്തിയവരെ കുറിച്ച് ഖത്തർ പോലീസിൽ വിവരമറയിച്ച സ്വർണ വ്യാപാരിയും കൊടുവള്ളി നഗരസഭാ കൗണ്‌സിലറുമായ കോഴിശ്ശേരി മജീദിനെ കൊടി സുനി ജ ഫോണിൽ വിളിച്ചു ഭീഷണി പെടുത്തിയ സംഭവത്തിൽ മജീദ് ഇൻഡ്യൻ എംബസ്സിയിൽ പരാതി നൽകി. പരാതിയുടെ കോപ്പി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡി ജി പിക്കും ഈ മെയിലിലൂടെ അയച്ചിട്ടുണ്ട്.തനിക്കും കുടബത്തിനും കൊടി സുനിയിൽ നിന്നും ഭീഷണി ഉണ്ടെന്നും സംരക്ഷണം ആവശ്യമാണെന്ന് ചൂണ്ടി കാട്ടിയുമാണ് പരാതി നൽകിയത്.

അതേസമയം ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി ഖത്തറിലേക്ക് നിരന്തരം വിളിക്കുന്നതിന്റെ രേഖകളും തന്റെ കയ്യിൽ ഉള്ളതായി മജീദ് പറഞ്ഞു.ജയിലിൽ നിന്നും കൊടി സുനി മജീദിനെ വിളിച്ചത് 6 തവണയാണ്.

കഴിഞ്ഞ മാസം 18 ന് മാത്രം 18 ഫോണ് കോളുകളാണ് കൊടി സുനി ഖത്തറിലേക്ക് വിളിച്ചത്.കോഴിശ്ശേരി മജീദിന്റെ കുടുബം നാളെ താമരശ്ശേരി ഡി. വൈ.എസ്.പിക്കും പരാതി നൽകും .വിഷയം ചർച്ച ചെയ്യാൻ കൊടുവള്ളി നഗര സഭയും നാളെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. നിലവിൽ ഖത്തറിൽ കഴിയുന്ന കോഴിശ്ശേരി മജീദ് ജൂലൈ മാസം ആദ്യ വാരം തന്നെ നാട്ടിലേക്ക് എത്തും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top