പ്രഥമ സനിൽ ഫിലിപ്പ് മാധ്യമ പുരസ്‌ക്കാരം വൈശാഖ് കോമാട്ടിലിന്

പ്രഥമ സനിൽ ഫിലിപ്പ് മാധ്യമ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. മനോരമ ന്യൂസ് ടിവിയിലെ വൈശാഖ് കോമാട്ടിലാണ് പുരസ്‌ക്കാര ജേതാവ്. ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യൻ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി.

കേരളത്തിന്റെ ഉള്ളിലുറങ്ങിക്കിടക്കുന്ന ജാതിബോധത്തെ പുറത്തേക്ക് വലിച്ചിട്ട കെവിൻ കൊലക്കേസ് വാർത്തക്കൾക്ക് വേണ്ടിയുള്ള നിരന്തര പരിശ്രമമാണ് വൈശാഖിനെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്. ഇന്ത്യയിലെ തന്നെ പുരോഗമന സമൂഹമെന്ന് സ്വയം അവകാശപ്പെടുമ്പോഴും ആൾക്കൂട്ട ആക്രമണങ്ങൾക്ക് മിടിയില്ലാത്ത ഹീനമനസുകൾക്ക് ഉടമകൾകൂടിയാണ് നമ്മളെന്ന് വ്യക്തമാക്കിയ വാർത്താ പരമ്പരക്കാണ് ജോഷി കുര്യന് പ്രത്യേക ജൂറി പരാമർശം. 25,000രൂപയും മൊമെന്റോയുമാണ് പുരസ്‌ക്കാര ജേതാവിന് ലഭിക്കുക. പതിനായിരം രൂപയും മൊമന്റോയുമാണ് പ്രത്യേക ജൂറി പരാമർശം ലഭിച്ചയാൾക്ക് സമ്മാനിക്കുന്നത്.

Sanil

എഴുത്തുകാരൻ സക്കറിയ, മാധ്യമപ്രവർത്തികൻ സിഎൽ തോമസ്, ചലച്ചിത്ര പ്രവർത്തക ബീന പോൾ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 29ന് കോട്ടയത്ത് നടക്കുന്ന ചടങ്ങുകളിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top