കോഴിക്കോട് കളക്ട്രേറ്റിൽ കർഷകന്റെ ആത്മഹത്യാ ശ്രമം

കോഴിക്കോട് കളക്ട്രേറ്റിനുള്ളിൽ കഴുത്തിൽ കുരുക്കിട്ട് കർഷകന്റെ ആത്മഹത്യാ ശ്രമം. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് കളക്ട്രേറ്റിലെ ഡിഎഫ്ഒ ഓഫീസിൽ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. അനുനയ നീക്കവുമായി ജില്ലാ കളക്ടർ രംഗത്തെത്തിയിട്ടുണ്ട്. വീടിനോട് ചേർന്നുള്ള തേക്ക് മരം മുറിക്കാൻ എട്ട് മാസമായി ഫോറസ്റ്റ് ഓഫീസിൽ അപേക്ഷ നൽകിയിട്ടും അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top