Advertisement

ശാന്തി വനം; നഷ്ട പരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് എം എം മണി

June 27, 2019
Google News 0 minutes Read

ശാന്തി വനം വിഷയത്തിൽ നഷ്ട പരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി എംഎം മണി. ടവർ നിർമ്മാണം പരിസ്ഥിതിയെ ബാധിച്ചിട്ടില്ല. മുറിച്ചു മരങ്ങൾക്ക് പകരം പുതിയവ നടും. ഈ മേഖല പരിസ്ഥിതി ലോല പ്രദേശമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിഷയത്തിൽ സർക്കാരിന് പിടിവാശി ഉണ്ടായിട്ടില്ല. ന്യായ യുക്തമായ നടപടി മാത്രമാണ് സ്വികരിച്ചതെന്നും അന്തിമഘട്ടത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ശാന്തിവനത്തെ തകർത്തുകൊണ്ടായിരുന്നു കെഎസ്ഇബിയുടെ വൈദ്യുതി ലൈൻ നിർമ്മാണമെന്നായിരുന്നു സ്ഥലമുടമയുടേയും പരിസ്ഥിതി പ്രവർത്തകരുടേയും ആരോപണം. മന്നം മുതൽ ചെറായി വരെയാണ് കെഎസ്ഇബിയുടെ 110 കെവി വൈദ്യുതി ലൈൻ പോകുന്നത്. ശാന്തിവനത്തിൻറെ ഒരു വശത്തുകൂടി നിർമ്മാണം നടത്താനാണ് അനുമതി നൽകിയതെന്ന് സ്ഥലമുടമ പറയുന്നു. എന്നാൽ അൻപതോളം മരങ്ങൾ മുറിച്ച് സ്ഥലത്തിന്റെ ഒത്ത നടുവിലാണ് ഇപ്പോൾ ടവർ വന്നിരിക്കുന്നത്. ശാന്തിവനത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി തയ്യാറാക്കിയതെങ്കിലും പിന്നീട് നേരത്തെ നിശ്ചയിച്ചിരുന്ന വഴി മാറ്റി ജൈവ വൈവിദ്ധത്തെ തകർക്കുന്നമട്ടിൽ ഒത്ത നടുവിലൂടെ നിർമ്മാണം തുടങ്ങുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here