യമനില്‍ നിന്ന് യുഎഇ തങ്ങളുടെ സൈനികരെ പിന്‍വലിക്കുന്നു

യമനില്‍ നിന്ന് യുഎഇ തങ്ങളുടെ സൈനികരെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍- അമേരിക്ക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് വിലയിരുത്തല്‍.
യമന്റെ തെക്കന്‍ തുറമുഖ നഗരമായ ഏഡനില്‍ നിന്നും പടിഞ്ഞാറന്‍ തീരത്തുനിന്നുമായി യുഎഇ തങ്ങളുടെ സൈനികരെ പിന്‍വലിച്ചതായി രണ്ട് വിദേശ നയതന്ത്രപ്രതിനിധികളെ ഉദ്ദരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ – അമേരിക്ക സംഘര്‍ഷം സ്‌ഫോടനാത്മകായി വളര്‍ന്ന സാഹചര്യത്തില്‍ തങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് യുഎഇയുടെ നടപടിയെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ പിന്‍വലിക്കുന്ന സൈനികരുടെ എണ്ണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൂന്നാഴ്ച്കക്കിടെ നിരവധി സൈനിക സംഘത്തെ പിന്‍വലിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇതുവരെ പുറത്ത് വന്നത്. തങ്ങളുടെ ചില സൈനികസംഘങ്ങളെ യമനില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്ന് യുഎഇ അധികൃതരും സ്ഥിരീകരിച്ചു. എന്നാല്‍ നടപടി ഐക്യരാഷ്ടസഭയുടെ നേതൃത്വത്തില്‍ നടന്ന സമാധാന ഉടമ്പടിയുടെ ഭാഗമാണെന്ന് വിശദീകരിച്ച യുഎഇ യമനില്‍ നിന്ന് ഏകപക്ഷീയമായ സൈനികപിന്‍മാറ്റമുണ്ടാവില്ലെന്നും അറിയിച്ചു.
2015 ലാണ് യമനിലെ ഭരണം പിടിച്ചെടുത്ത ഹൂതി വിമര്‍തര്‍ക്കെതിരെ സൗദിഅറേബ്യ – യുഎഇ സഖ്യ സേന യുദ്ധമാരാംഭിച്ചത്. നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ പതിനായിരകണക്കിനാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. കടുത്ത ക്ഷാമത്തിന്റെ വക്കിലാണ് യമനിപ്പോള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here