ഇവന്റ് കമ്പനിയിലേക്ക് ജോലി നല്‍കാം എന്ന് വാഗ്ദാനം നല്‍കി കബളിപ്പിക്കപ്പെട്ട യുവതികളെ രക്ഷപ്പെടുത്തി

ഇവന്റ് കമ്പനിയിലേക്ക് ജോലി നല്‍കാം എന്ന് വാഗ്ദാനം നല്‍കി കബളിപ്പിക്കപ്പെട്ട യുവതികളെ രക്ഷിച്ചു. ഏജന്‍സി വഴി ദുബായിലെക്ക് കൊണ്ടുവന്ന് ഡാന്‍സ് ബാറില്‍ ജോലിക്ക് നിര്‍ത്തിയ കോയമ്പത്തൂര്‍ സ്വദേശിനികളായ നാല് യുവതികളെയാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും മലയാളി സാമൂഹ്യക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടേയും ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്.
ജൂണ്‍ 23 ഞായറാഴ്ചയാണ് കോയമ്പത്തൂര്‍ സ്വദേശിനികളായ യുവതികള്‍ ഏജന്റ് വഴി സന്ദര്‍ശന വിസയില്‍ ദുബായില്‍ എത്തിയത്. ഇവന്റ് കമ്പനിയില്‍ ജോലി നല്‍കാമെന്നും പറഞ്ഞ് അറുപത്തി അയ്യായിരം ഇന്ത്യന്‍ രൂപ ഓരോ ആളില്‍ നിന്നും വാങ്ങിയാണ് ഏജന്റ് ദുബായിലേക്ക് കൊണ്ടുവന്നത്. ദുബായില്‍ എത്തിയ യുവതികള്‍ തങ്ങള്‍ ബാറിലെ ഡാന്‍സര്‍മ്മാരായാണ് എത്തിയെതെന്ന് മനസ്സിലാക്കുകയും നാട്ടിലുള്ള ബന്ധു വഴി വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ ബന്ധപ്പെട്ട് ചതിയിലകപ്പെട്ട വിവരം അറിയിക്കുകയും ചെയ്തു.
മന്ത്രി നേരിട്ട് ദുബായ് കോണ്‍സിലേറ്റ് ജനറല്‍ ശ്രി വിപുലിനെ ബന്ധപ്പെടുകയും എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അറിയിച്ചു. തുടര്‍ന്ന് കോണ്‍സിലേറ്റ് ഉദ്യോഗസ്തരും സാമൂഹ്യക പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിയും യുവതികളെ കണ്ടെത്തുകയും ദുബായ് പൊലീസിന്റെ സഹായത്തോടെ അവരെ രക്ഷിക്കുകയും ചെയ്തു. യുവതികള്‍ നാളെ നാട്ടിലേക്ക് പോകും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News