വാളയാറിൽ കണ്ടെയ്‌നർ ലോറിയിൽ വാനിടിച്ച് അപകടം; മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു

പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാളയാർ പതിനൊന്നാം കല്ലിന് സമീപം നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ ഒമ്‌നി വാൻ ഇടിച്ചായിരുന്നു അപകടം. മരിച്ചവർ കോയമ്പത്തൂർ കുനിയംപുത്തൂർ സ്വദേശികളാണ്. 13 പേർ ഒമ്‌നി വാനിലുണ്ടായിരുന്നു. പാലക്കാട് ചന്ദ്രനഗറിൽ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു സംഘം.

അഞ്ചു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. വാൻ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top