കൊച്ചിയിൽ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച 20 വയസുകാരൻ പിടിയിൽ

കൊച്ചി പുതുവൈപ്പിൻ സ്‌കൂൾ മുറ്റത്ത് എസ്ബിഐ എടിഎം തകർത്ത് പണം തട്ടാൻ ശ്രമിച്ച 20 വയസുകാരൻ പിടിയിൽ.നായരമ്പലം സ്വദേശി ആദർശാണ് പിടിയിലായത്. കവർച്ചാ ശ്രമത്തിനിടെ ബാങ്കിന്റെ കൺട്രോൾ റൂമിൽ അപായ സന്ദേശമെത്തി. ബാങ്ക് അധികൃതർ ഉടൻ തന്നെ  പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഞാറക്കൽ പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള പട്രോളിങ് സംഘം സ്ഥലത്തെത്തിയതോടെ കടന്ന് കളയാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top