Advertisement

രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത പഞ്ചായത്തായി ചേലേമ്പ്ര പഞ്ചായത്ത്

June 29, 2019
Google News 0 minutes Read

രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത പഞ്ചായത്തായത്താകാനൊരുങ്ങി ചേലേമ്പ്ര പഞ്ചായത്ത്. പദ്ധതി പൂര്‍ത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ജൂലൈ 15ന് നിര്‍വ്വഹിക്കും.

പ്രാഥമിക ചികിത്സ നല്‍കുന്നതിന് ജനങ്ങളെ സ്വയം പര്യാപ്തരാക്കി രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഫസ്റ്റ് എയ്ഡ് സാക്ഷരതാ പഞ്ചായത്തായത്തെന്ന അംഗീകാരം ഇനി മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്ത്‌ന് സ്വന്തം. രാമനാട്ടുകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീലിംഗ് ഫൗണ്ടേഷന്‍ ഇന്ത്യയും ദേവകിയമ്മ മെമ്മോറിയല്‍ എഡ്യുക്കേഷനല്‍ സ്ഥാപനവും ചേലേമ്പ്ര പഞ്ചായത്തും സംയുക്തമായാണ് മിഷന്‍ ഫസ്റ്റ് എയ്ഡ് എന്ന പേരില്‍ രാജ്യത്തെ തന്നെ ആദ്യ മാതൃകാ പദ്ധതി നടപ്പിലാക്കിയത്. ഹൃദയാഘാതം മുതല്‍ വാഹനാപകടങ്ങള്‍, ആത്മഹത്യാശ്രമം, പൊള്ളല്‍ തുടങ്ങി അത്യാഹിതങ്ങളില്‍പ്പെടുന്നവര്‍ക്ക് വരെ ആവശ്യമായ പ്രാഥമിക ചികില്‍സ നല്‍കാന്‍ ചേലേമ്പ്രക്കാര്‍ പഠിച്ചു കഴിഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ കൂടി ലക്ഷൃമിട്ടായിരുന്നു പരിശീലനം. ജനകീയാസൂത്രണ പദ്ധതിയിലൂടെ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച പദ്ധതി മാതൃകാ പ്രൊജക്ടായി അംഗീകരിക്കുകയായിരുന്നു. ഫസ്റ്റ് എയ്ഡ് കൃത്യമായ ലഭിക്കാതെ ഉണ്ടായ ദുരനുഭവങ്ങളാണ് ഇത്തരമൊരു പദ്ധതിക്ക് പ്രേരണയായത്. പരിശീലന കാലയളവില്‍ തന്നെ അപകടത്തില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനുമായി. മിഷന്‍ ഫസ്റ്റ് എയ്ഡ് രാജ്യത്ത് ആകമാനം വ്യാപിപ്പിക്കാനാണ് ഹീലിംഗ് ഹാന്റ്‌സ് ഫൗണ്ടേഷന്റെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here