ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സുഗമമായ നടത്തിപ്പിന് ഒരുമിച്ച് മുന്നോട്ട് പോാകുമെന്ന് ജി 20 അംഗ രാജ്യങ്ങള്‍

ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സുഗമമായ നടത്തിപ്പിന് ഒരുമിച്ച് മുന്നോട്ടു പോാകുമെന്ന് ജി 20 അംഗ രാജ്യങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങുമായുള്ള നിര്‍ണായക കൂടിക്കാഴ്ച്ചയും ഉച്ചേകാടിക്കിടെ ഇന്ന് നടന്നു. ജപ്പാനില്‍ നടന്ന രണ്ട് ദിവസത്തെ ഉച്ചകോടി സമാപിച്ചു.

അമേരിക്ക – ചൈന വ്യാപര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ചയായ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ച്ചയും ജി 20 ഉച്ചകോടിക്കിടെ നടന്നു. ഇരു രാജ്യങ്ങളും തമ്മില്‍ യാതൊരു ശത്രുതയുമില്ലെന്ന് പറഞ്ഞ ട്രംപ് ചൈനയുമായി മികച്ച ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അവകാശപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ നിക്ഷേപകര്‍ക്കും കന്പനികള്‍ക്കും ചൈനീസ് വിപണി കൂടുതലായി തുറന്ന് നല്‍കണമെന്ന് ട്രംപ് കൂടിക്കാഴ്ച്ചക്കിടെ ആവശ്യപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉച്ചകോടിക്കിടെ ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുര്‍ക്കി, ബ്രസീല്‍, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ തലവന്‍മാരുമായും കൂടിക്കാഴ്ച നടത്തി. ഇന്നലെ മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ-ഇന്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top